എല്ലാവര്‍ക്കും എന്റ ബ്ലോഗീലെക് സ്വാഗതം

ഐ ടി പഠനം

വിവരസാങ്കേതികവിദ്യാ ലോകം വളരെ വിശാലമാണ്. അതിൽ ധാരാളം മേഖലകൾ ഉൾപ്പെടുന്നു. പ്രക്രിയകൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, പ്രോഗ്രാമിങ്ങ് ഭാഷകൾ, ഡാറ്റ കൺസ്ട്രക്ടുകൾ മുതലായവ ഇതിൽപ്പെടും. എന്നാൽ ആ ലോകം ഇതിൽ മാത്രം പരിമിതമല്ല. ചുരുക്കത്തിൽ ഡാറ്റയെ സംബന്ധിക്കുന്നതെല്ലാം, വിവരങ്ങളോ (Information) അറിവോ (Knowledge), ദൃഷ്ടിഗോചരമായതോ (Visual), ശബ്ദ-ചിത്ര-ചലച്ചിത്ര മിശ്രിതമായതോ (Multimedia) എല്ലാം തന്നെ വിവരസാങ്കേതികവിദ്യയെന്ന പ്രവൃത്തിമണ്ഡലത്തിൽ (Domain) ഉൾപ്പെടുന്നു.

ഇന്റര്‍ നെറ്റിന്റെ ചരിത്രംലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ ഇന്റർനെറ്റ്‌ എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇന്റർനെറ്റ് എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ്‌ വൈഡ്‌ വെബ്‌, പിയർ-റ്റു-പിയർ നെറ്റ്വർക്ക്, ചാറ്റ്, ഇലക്ട്രോണിക്-മെയിൽ, ഓൺ‌ലൈൻ ഗെയിമിങ്, വാർത്താ സെർവീസുകൾ, എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ഇന്റർനെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.

പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇന്റർനെറ്റും വേൾഡ് വൈഡ് വെബും (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളതു്. ഇന്റർനെറ്റ് എന്നു സൂചിപ്പിക്കുന്നതു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ഇന്റർനെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്‌-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു.

957-ലെ റഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കൻ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങൾക്കുള്ള ഗവേഷണസ്ഥാപനമായ അർപ്പ (ARPA)-അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Advanced Research Project Agency), 1969-ൽ അർപനെറ്റ്‌ (ARPANET) എന്ന നെറ്റ്വർക്കിന് രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാർത്ഥത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങൾ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കൻ ഐക്യനാടുകൾ അവരുടെ വാണിജ്യപരമായ നേട്ടങ്ങൾക്ക് അർപനെറ്റിനെ ഉപയോഗിക്കുവാൻ തുടങ്ങി. തൻമൂലം 1983ൽ അർപനെറ്റ്‌(ARPANET); മിൽനെറ്റ്(MILNET),അർപനെറ്റ്‌(ARPANET) എന്നിങ്ങനെ രണ്ടായി മാറി. മിൽനെറ്റിനെ മിലിട്ടറി നെറ്റ്വർക്ക് എന്നു വിളിക്കാ‍റുണ്ട്. അതുപോലെ തന്നെ അർപനെറ്റിന് ഡാർപ (DARPA) എന്ന തരം തിരിവ് ഉണ്ട്. ഡാർപ (DARPA)എന്നു വെച്ചാൽ ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Defence Advanced Research Project Agency)ആകുന്നു. അർപ്പാനെറ്റിനെ മാർച്ച് 23, 1972ൽ ഡാർപ്പാനെറ്റ് ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ൽ അർപ ആക്കുകയും , വീണ്ടു തിരിച്ച് മാർച്ച് 11, 1996 ഡാർപാനെറ്റ് ആക്കുകയും ചെയ്തു.

ഡാർപ്പനെറ്റിന്റെ വാണിജ്യവൽക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവൽക്കരിക്കപ്പെടുകയും, കൂടുതൽ പ്രയോഗത്തിൽവരുകയും മറ്റുള്ള രാജ്യങ്ങളിൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. തുടർന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ സാങ്കേതിക വിദ്യകൾ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവൻ വ്യാ‍പിച്ചുകിടക്കുന്ന നെറ്റ്വർക്കിന് കാരണമാവുകയും ഇന്റർനെറ്റിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ ഇന്നുകാണുന്ന ഇന്റർനെറ്റ് ഉണ്ടാ‍കുകയും ചെയ്തു.

ഇന്റര്‍നെറ്റ് ഉണ്ടാക്കിയ മാറ്റങ്ങള്‍